കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി
തൃശൂർ: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം സ്വദേശിയായ പള്ളത്തേരി വീട്ടിൽ 32 വയസ്സുള്ള മനു എന്നയാളെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.
മനു 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS, തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS, വെള്ളികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണൻ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവിസ് PT, ബിജീഷ്, സ്റ്റീഫൻ എന്നിവര്‍ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Comment