അനധികൃതമായി കടത്തിയ 224 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
ചാലക്കുടി: ആഢംബര വാഹനത്തിൽ അനധികൃതമായി കടത്തി കൊണ്ടുവന്ന 224 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. മാഹി പള്ളൂർ സ്വദേശി ജംഷാദിനെയാണ് ( 50) ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘം പിടികൂടിയത്. മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തലിനെതിരെ ജില്ലാ പോലീസ് മേധാവി ആവിഷ്കരിച്ച പ്രത്യേക രാത്രികാല വാഹന പരിശോധനയിൽ പുലർച്ചയോടെ അമിത വേഗത്തിലെത്തിയ കാർ സംശയം തോന്നി പരിശോധിച്ചത്.വാഹനത്തിൻറെ ഡിക്കിയിൽ രഹസ്യമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കൊടകര പേരാമ്പ്രയിൽ ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ് സ്കോഡും, കൊടകര സർക്കിൾ ഇൻസ്പെക്ടർ പി.കെ ദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.ചോദ്യം ചെയ്യലിൽ കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തിവന്നയാളാണ് ജംഷാദെന്നും ആവശ്യക്കാരിൽ നിന്നും വാട്സാപ്പ് വഴി ഓർഡർ സ്വീകരിച്ചു വിവിധ സ്ഥലങ്ങളിലെത്തിച്ച് മദ്യവിൽപ്പന നടത്തുകയാണ് ചെയ്യുന്നതെന്നും ജംഷാദ് പോലിസിനെ അറിയിച്ചു. കേസിലെ കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് സംഘം പറഞ്ഞു.
കൊടകര ISHO പി കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ, എഎസ്ഐമാരായ ബൈജു, ഷീബ, ഗോകുലൻ, ബിനു പൗലോസ്, സീനിയർ സിപിഒമാരായ ഷിജു, സഹദ്, സനൽ, സിപിഒമാരായ ആഷിക്, ശ്രീജിത്, ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം. ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ ഷനൂഹ് സി കെ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Leave A Comment