ക്രൈം

കൊടുങ്ങല്ലൂരിൽ വിദ്യാലയത്തിലെ കുടിവെള്ള ടാപ്പുകളും, ശുചി മുറിയിലെ സാമഗ്രികളും അടിച്ചു തകർത്ത് മോഷണം

കൊടുങ്ങല്ലൂർ: ചന്തപ്പുര ടൗൺ എൽ പി സ്കൂളിലാണ് സംഭവം. വിദ്യാലയത്തിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള പൈപ്പുകളും, ശുചി മുറിയിലെ ടാപ്പുകളുൾപ്പടെയുള്ള സാമഗ്രികളുമാണ് തല്ലിത്തകർത്ത് മോഷ്ടിച്ചത്.

ഇന്ന് രാവിലെ സ്കൂളിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് മോഷണ വിവരം ആദ്യമറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
വിദ്യാലയത്തിൽ അതിക്രമവും മോഷണവും നടത്തിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ സി.എസ് സുമേഷ് ആവശ്യപ്പെട്ടു.

Leave A Comment