എറവ് ആറാംകല്ലിലെ കൊലപാതകം; പ്രതി റിമാന്റിൽ
അന്തിക്കാട്: എറവ് ആറാംകല്ലിൽ അരിമ്പൂർ സ്വദേശി പുളിക്കത്തറ വീട്ടിൽ 59 വയസുള്ള മോഹനൻ എന്നയാളെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതി റിമാന്റിൽ.
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ എറവ് ആറാംകല്ലിൽ ഇക്കഴിഞ്ഞ 22-ാം തിയതി ക്രസ്റ്റിയും സുഹൃത്ത് അക്ഷയും ബൈക്കിൽ വരുമ്പോൾ ആറാംകല്ലിൽ വെച്ച് മോഹനൻ ബൈക്കിന്റെ മുന്നിൽ കയറി നിന്ന് കൈകാണിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ക്രിസ്റ്റി മോഹനനെ റോഡിലേക്ക് തള്ളിയിത്തിനെ തുടർന്ന് മോഹനന്റെ തലക്ക് ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിക്കുകയായിരുന്നു. തുടന്ന് അരിമ്പൂർ ആറാംകല്ല് സ്വദേശിയായ താണിക്കൽ ചാലിശ്ശേരി 21 വയസുള്ള ക്രിസ്റ്റി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മയക്ക് മരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്റ്റിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുബിന്ത്, അബിലാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണകുമാർ, DANSAF ടീമിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സോണി എന്നിവരാണ് ഉണ്ടായിരുന്നത്.
Leave A Comment