കൂട്ടക്കൊല; ആറുപേരെ കൊലപ്പെടുത്തിയെന്ന് യുവാവ്, 23കാരൻ പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ നടുക്കുന്ന കൂട്ടക്കൊല. പെരുമന സ്വദേശിയായ ഇരുപത്തിമൂന്നുകാരനായ അഫാൻ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു. പ്രതി പോലീസിന്റെ കസ്റ്റഡിയിലാണ്. അഞ്ചു മരണങ്ങൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സഹോദരൻ 13കാരനായ അസ്‌നാന്‍, പെൺസുഹൃത്ത്, പെൺസുഹൃത്തിന്റെ മാതാപിതാക്കൾ, പ്രതിയുടെ ഉമ്മുമ്മ എന്നിവരാണ് മരിച്ചത്. പ്രതിയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിൽ.
കൊലയ്ക്ക് കാരണം സാമ്പത്തിക പ്രതിസന്ധി എന്ന് യുവാവിന്റെ മൊഴി. പ്രതി മയക്കുമരുന്നിന് അടിമയെന്നും റിപ്പോർട്ട്. കൊല്ലപ്പെട്ട ഉമ്മുമ്മയോട് സ്വർണമാല ചോദിച്ചിരുന്നു. പക്ഷെ ഉമ്മുമ്മ നൽകിയില്ല. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട് നിന്ന് മുത്തശ്ശിയുടെ മൃതദേഹം കണ്ടെടുത്തതായും വിവരമുണ്ട്.
പ്രതി പറഞ്ഞതനുസരിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലിസ്. പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയിൽ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്‌സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
Leave A Comment