ക്രൈം

തട്ടുകടക്കാരനെ കടയിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

 ഇരിങ്ങാലക്കുട: ഇറച്ചി വിറ്റ പണം  പണം ലഭിക്കുന്നതിനായി  തട്ടുകടക്കാരനെ  കടയിൽ കയറി ആക്രമിച്ച്  കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടതിരിഞ്ഞി പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് (37) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. 

ഇരിങ്ങാലക്കുട  കാട്ടൂർ ബിവറേജിന്  സമീപം  തട്ടുകട നടത്തുന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ  എടതിരിഞ്ഞി പോത്താനി സ്വദേശിയായ കോച്ചുവീട്ടിൽ നിഷാദ് (37) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. എടതിരിഞ്ഞി സ്വദേശിയായ അണകുത്തിപറമ്പിൽ വീട്ടിൽ സിജേഷിനെയാണ് ഇയാളുടെ  ഇരിങ്ങാലക്കുട ബീവറേജിന് സമീപത്തെ തട്ടുകടയിൽ എത്തിപണം ആവശ്യപ്പെട്ട് ആക്രമിച്ചത്. സംഭവത്തിൽ സിജേഷിന് വയറിൽ ഗുരുതരമായ പരിക്ക് പറ്റി തൃശ്ശൂർ മെഡിക്കൽ കേളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ നിഷാദിനെ  എടതിരിഞ്ഞിയിൽ നിന്നാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അനീഷ് കരീം, സബ് ഇൻസ്പെക്ടർ ശ്രീധരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉമേഷ്.കെ.വി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്.എം.ആർ, കൃഷ്ണദാസ്, രെജീഷ്, ശരത്ത്, ഫ്രെഡി റോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Leave A Comment