ക്രൈം

അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിൽ

വരന്തരപ്പിള്ളി: അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്. മുപ്ലിയം പാറക്കുളം സ്വദേശികളായ അപ്പാട്ട് വീട്ടിൽ ശ്രീജിത്ത് (49 ), എരുമക്കാടൻ വീട്ടിൽ  രാജേഷ് (40) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.  മാർച്ച് 1 ന് മുപ്ലിയത്തുള്ള ആന്റണി എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത ആന്റണിയുടെ ബന്ധുക്കളായ വെള്ളിക്കുളങ്ങര കടംമ്പോട് സ്വദേശികളായ അയ്യാക്കരൻ വീട്ടിൽ സേവ്യർ( 55 ), സേവ്യറിന്റെ മകൻ അരുൺ (24 ) എന്നിവരെയാണ് ആന്റണിയുടെ വീട്ടിലെ അടുക്കളയിൽ വെച്ച് പ്രതികൾ  മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിലാണ് ശ്രീജിത്തിനെയും രാജേഷിനെയും വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. 

ശ്രീജിത്തിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വീടുകയറി ആക്രമിച്ചതിനുള്ള കേസും,  രാജേഷിന് ഒരു അടിപിടിക്കേസുമുണ്ട്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർ  അശോകകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, ജോഫിൻ ജോണി എന്നിവരാണ് പ്രതികളെ  അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Leave A Comment