ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ
ചാലക്കുടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെല്ലായി പന്തല്ലൂർ സ്വദേശി പാണപറമ്പിൽ സലീഷ് 45 നെയാണ് അറസ്റ്റ് ചെയ്തത്. കാടുകുറ്റി സ്വദേശിയായ യുവതിയെ സംശയം മൂലം കഴിഞ്ഞ ദിവസം രാവിലെ യുവതി ജോലി നോക്കുന്ന ചാലക്കുടി സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറ സ്റ്റ് ചെയ്നതത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്.
Leave A Comment