ലോഡ്ജില്‍ ലഹരി വില്‍പ്പനയ്ക്കിടെ യുവാവും യുവതിയും പിടിയില്‍; ഇരുവരുടെയും കയ്യിൽ MDMA യും കഞ്ചാവും
കണ്ണൂർ: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ലോഡ്ജില്‍ ലഹരിവില്‍പ്പനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.താണയ്ക്കടുത്തുളള ലോഡ്ജിൽ മയക്കുമരുന്ന് വിൽപ്പനക്കിടെയാണ് അറസ്റ്റ്. 4 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
നേരത്തെയും ലഹരിക്കേസുകളിൽ പ്രതികളാണ് അനാമികയും നിഹാദും. ഗായികയായ അനാമിക വേദികളിൽ സജീവമായിരുന്നു. നാല് വർഷം മുമ്പാണ് ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടത്. നേരത്തെ കാപ്പ കേസിൽ പ്രതിയായ നിഹാദ് ഇവരെ മയക്കുമരുന്ന് ക്യാരിയറായി ഉപയോഗിക്കുകയാണെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Leave A Comment