ക്രൈം

വധശ്രമം; രണ്ടുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട: കോലോത്തുംപടിയിൽ  യുവാവിനെ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് കോമ്പാറ സ്വദേശികളായ കുഴികണ്ടത്തിൽ ഷരീഫ് (42 ), ചാലാംപാടം സ്വദേശി വെളക്കനാടൻ വീട്ടിൽ സോണി (39 ) എന്നിവരെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

 ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം വേളൂക്കര കോലോത്തുംപടി സ്വദേശിയായ ഹരിദാസ്നെയാണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിപോയി.  അന്വേഷണത്തിനിടയിൽ സോണിയെ ഇരിങ്ങാലക്കുട മഠത്തിക്കര ലൈനിൽ നിന്നും ഷെരീഫിനെ കാട്ടൂർ കീഴ്ത്താണിയിൽ നിന്നുമാണ് ഇരിങ്ങാലക്കുട പോലീസ്  അറസ്റ്റ് ചെയ്തത്. പ്രതികൾ രണ്ടുപേരും നിരവധി കേസുകളിൽ പെട്ടിട്ടുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം.എസ്, സബ് ഇൻസ്പെക്ടർ, ആൽബി തോമസ് വർക്കി, എ. എസ്. ഐ. ഉമേഷ്. കെ. വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്. എം. ആർ, ദേവേഷ്, രാഹുൽ, സിവിൽ പോലീസ് ഓഫീസർ മുരളീകൃഷ്ണ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.




Leave A Comment