ക്രൈം

17 കാരനെ ഇടവക വികാരി നിരന്തരം പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്; വൈദികൻ ഒളിവിൽ

കാസർഗോഡ്: കഴിഞ്ഞ വർഷം മെയ് മാസം മുതൽ പതിനേഴുകാരനെ ഇടവക വികാരി നിരന്തരം പീഡനത്തിനിരയാക്കിയതായി പരാതി. ഇതേ തുടർന്ന് വൈദികനെതിരേ കേസ് എടുത്തു. അതിരുമാവ് ഇടവക വികാരി ഫാദർ പോൾ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയിരിക്കുകയാണ്.

2024-മേയ് 15 മുതൽ ഓഗസ്റ്റ് 13-വരെയുള്ള കാലയളവിൽ വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Leave A Comment