ക്രൈം

60കാരന് 145 വർഷം കഠിനതടവ്; ശിക്ഷ 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ കേസിൽ

മലപ്പുറം: മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസിൽ 60കാരന് 145 വർഷം കഠിനതടവ്. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.  

12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ആണ് ശിക്ഷ. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. 8.75 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. 

Leave A Comment