ക്രൈം

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ  പ്രതിയെ അറസ്റ്റ് ചെയ്തു . തൃശൂർ   ചിയ്യാരം  സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ 25 വയസുള്ള അക്ഷയ് യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് പ്രതി ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. പ്രതി പരാതിക്കാരിയെ ജൂലൈ പതിനേഴിന് വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ അന്ന് യുവതി പരാതി നൽകിയിരുന്നില്ല. തുടർന്ന് 27ന് കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിൽ വച്ച്  പ്രതിയുവതിയുമായി വാക്ക് തർക്കം ഉണ്ടാകുകയും യുവതിയെ ആക്രമിക്കുകയും  ചെയ്തതായി പരാതിയിൽ പറയുന്നു.  

അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പോലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെയും,  യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെയും, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസിലെയും, മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ ഗുരുതുരമായി പരിക്കേൽക്കാൻ ഇടയായ രണ്ട് കേസിലെയും അടക്കം അഞ്ച് ക്രമിനൽ കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ  സാലിം കെ, ജി.എസ്.സി.പി .ഒ  മാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Leave A Comment