മാളപള്ളിപ്പുറം ചെന്തുരുത്തി പ്രദേശങ്ങളിൽ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം
മാള: മാളപള്ളിപ്പുറം ചെന്തുരുത്തി പ്രദേശങ്ങളിൽ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. മാളപള്ളിപ്പുറം കളരിക്കൽ ഭഗവതി ക്ഷേത്രത്തിലെ അകത്തും പുറത്തും സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ചിരിക്കുന്നത്.
ചെന്തുരുത്തി മഹാവിഷ്ണു ക്ഷേത്രത്തിലെ അകത്തെ ഭണ്ഡാരം ഉൾപ്പെടെയാണ് കവർന്നിരിക്കുന്നത്. കുറുപ്പംപറമ്പ് വീരഭദ്ര ക്ഷേത്രത്തിലെ പുറത്തെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്. ക്ഷേത്രം ഭാരവാഹികൾ മാള പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Leave A Comment