യുവാവിൻ്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കത്തി കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണ ഏലസും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. സഹോദരങ്ങളായ മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരൻ വീട്ടിൽ അജയ് 19, കുഞ്ഞുണ്ണി, മാധവ് എന്നീ പേരുകളിലും അറിയപ്പെടുന്ന രോഹിത്ത് 18 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് പതിനേഴിന് ഉച്ചക്ക് 02.00 മണിക്ക് ഉഴുവത്ത് കടവിൽ വെച്ച് ഉഴുവത്തുംകടവ് സ്വദേശി പൈനാടത്ത് കാട്ടിൽ വീട്ടിൽ 18 വയസുള്ള അനന്തുവിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന്റ ഏലസും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർമാരായ സാലിം, ജിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, വിഷ്ണു, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment