ക്രൈം

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: കലൂരില്‍ യുവാവിനെ കുത്തികൊന്നു. തമ്മനം സ്വദേശി സജിന്‍ സഹീര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കിരണ്‍ ആന്റണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കലൂര്‍ ലിസി ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നി​ഗമനം. അക്രമത്തിൽ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു കൊല്ലപ്പെട്ട സജിന്‍. വെണ്ണല കാക്കനാട് ആണ് സജിന്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനിടെ ന​ഗരത്തില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണ് ഇത്.

Leave A Comment