വയോധികയുടെ നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍
മാള: വയോധികയുടെ നേരെ നഗ്നത പ്രദര്‍ശനം നടത്തിയ ആള്‍ അറസ്റ്റില്‍. മേലഡൂർ പൈനാട്ടുകര തളിയത്ത് 53 വയസുള്ള ജെയിംസിനെയാണ് മാള എസ് ഐ രമ്യ കാര്‍ത്തികേയന്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം 21ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വയോധികയുടെ വീട്ടില്‍ എത്തിയ ഇയാള്‍ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു. സ്ത്രീകള്‍ക്ക് നേരെ സ്ഥിരമായി ഇത്തരത്തില്‍ ഇയാള്‍ പ്രതികരിക്കാറുണ്ടെന്നും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം കൊണ്ട് ആരും പരാതി നല്‍കാരില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.ഇതാണ് കുറ്റം ആവര്‍ത്തിക്കാന്‍ പ്രതിയെ പ്രേരിപ്പിക്കുന്നത്.
അതെ സമയം പ്രതിക്കെതിരെ ജാമ്യം ലഭിക്കുന്ന തരത്തില്‍ ദുര്‍ബല വകുപ്പുകളാണ് പോലീസ് ചുമത്തിയതെന്നും ആക്ഷേപം ഉണ്ട്.
Leave A Comment