ക്രൈം

13കാരിയേയും 12കാരനേയും പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ.തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2016ല്‍ മഞ്ചേരി പുല്ലുരുള്ള പരാതിക്കാരിയുടെ വീട്ടില്‍ വച്ചും, പെരിന്തല്‍മണ്ണയിലുള്ള കുടുംബസുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് കേസിനസ്പദമായ സംഭവം നടന്നത്.

Leave A Comment