മാളയില്‍ വൃദ്ധയുടെ വീട് കുത്തി തുറന്ന് 75,000 രൂപ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍
മാള : മാള കനകക്കുന്ന് സ്വദേശിനി വൃദ്ധയുടെ വീട് കുത്തി തുറന്ന് 75,000 രൂപ മോഷണം നടത്തിയ കേസിൽ പറവൂർ കോട്ടുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ തോമസ് (55) എന്നയാളെ മാള എസ്‌എച്‌ഒ വി സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു .
ഈ മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടുജോലിക്കാരിയായ മംഗലപ്പിള്ളി വീട്ടിൽ അമ്മിണി എന്ന വൃദ്ധയുടെ വീടിന്റെ പുറകുവശം വാതിൽ സ്ക്രൂ ഡ്രൈവറും, ചുറ്റികയും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് പറവൂർ വള്ളുവള്ളിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതിക്കുണ്ടായിരുന്ന കടം തിരിച്ചടച്ചിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തിൽ മാള സബ് ഇൻസ്പെക്ടർ നീൽ ഹെക്ടർ , സ്പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മുരുകേഷ് കടവത്ത്, സീനിയർ പോലീസ് ഓഫീസർ ജിബിൻ കെ ജോസഫ്, ഷാഗിൻ, എഎസ്‌ഐ ജസ്റ്റിൻ, എന്നിവരാണ് ഉണ്ടായിരുന്നത്.
Leave A Comment