ക്രൈം

കെഎസ്ഇബിയുടെ അലൂമിനിയം കമ്പികളും മെറ്റീരിയല്‍സും മോഷ്ടിച്ചു :നാല് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കൊടകര : കെഎസ്ഇബിയുടെ അലൂമിനിയം കമ്പികളും മെറ്റീരിയല്‍സും മോഷ്ടിച്ച കേസില്‍ നാല് ഇതരസംസ്ഥാന തൊഴിലാളികളെ കൊടകര പൊലീസ് അറസ്റ്റുചെയ്തു. കൊടകര കെഎസ്ഇബി ഓഫീസില്‍ നിന്നും മോഷ്ടിച്ച കടത്തിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ അലൂമിനിയം കമ്പികളും മെറ്റീരിയല്‍സുമാണ് പിടികൂടിയത്. കൊരട്ടിയിലെ ആക്രിക്കടയിലെ ജോലിക്കാരായ ഉത്തര്‍പ്രദേശ് സ്വദേശികളായ ജാവേദ്, മുഹമ്മത് അലം, ഇനാമുല്‍, ബംഗാള്‍ സ്വദേശി സദ്ദാം ഷേക്ക് എന്നിവരാണ് പിടിയിലായത്.

അലുമിനിയം കമ്പിയും മറ്റും മോഷണം പോയതായി കാണിച്ചു കൊടകര കെ.എസ്.ഇ.ബി എന്‍ജിനീയറുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. പെട്ടി ഓട്ടോയില്‍ അലൂമിനിയം കമ്പിയും മറ്റും കയറ്റി പോകുന്നതിനിടെ പോട്ടയില്‍ വെച്ചാണ് പിടിയിലായത്. ഇവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നടന്ന മോഷണങ്ങളിലില്‍ പങ്ക് ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. മാരായ അനൂപ് പി.ജി.യും ബാബു സി.കെ.യും നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Leave A Comment