ക്രൈം

ബാലികയെ പീഡിപ്പിച്ചു:മാള സ്വദേശിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

കൊടുങ്ങല്ലൂർ:പ്രായപൂർത്തിയാവാത്ത ബാലികയെ ലൈംഗികമായി പീഡിപ്പിച്ച  കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുംവിധിച്ചു .കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാള പള്ളിപ്പുറത്ത് ഷാപ്പുംപടി  കളത്തിൽ വീട്ടിൽ ആൻസിലിൻ (35) എന്നയാളെയാണ് ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്  കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷ നിയമം 376 (2) വകുപ്പ്പ്രകാരവും േപാക് സോ നിയമപ്രകാരവുമാണ് പ്രതി  കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എൻ സിനിമോൾ ഹാജരായി.നാലര വയസ്സുകാരി ആയ ബാലികയെ എക്സറേ റൂമിൽ വെച്ച്ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ളതാണ് ചാർജ് ചെയ്ത കേസ്  .പിഴത്തുക അടക്കാത്ത പക്ഷം രണ്ടുവർഷംതടവു  ശിക്ഷകൂടി  അനുഭവിക്കേണ്ടിവരും.

കൊടുങ്ങല്ലൂർ എസ് ഐ ആയിരുന്ന പി കെ പത്മരാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ആയിരുന്ന പി എ വർഗീസ് ആണ് .എ എസ് ഐ ആയിരുന്ന എം ടി സന്തോഷ് .സീനിയർ സിവിൽ പോലീസ് ഓഫീസർ ടി ആർ രജനി എന്നിവർ കേസിൽ പ്രോസിക്യൂഷനെ സഹായിച്ചു

Leave A Comment