പോസ്റ്റ് വുമണിന്റെ മുഖത്ത് കുത്തിപ്പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
ഞാറക്കൽ: പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമണിനെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. വൈപ്പിൻ എളങ്കുന്നപ്പുഴ പെരുമാൾ പടിയിലാണ് സംഭവം. എളങ്കുന്നപുഴ പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന രേഷ്മയുടെ മുഖത്താണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഫൈസലിനെ പൊലീസ് പിടികൂടി.രേഷ്മയെ പോസ്റ്റ് ഓഫീസിൽ നിന്നും വിളിച്ചിറക്കിയാണ് മുഖത്ത് കുത്തിയത്. തുടർന്ന് ഫൈസൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ഞാറക്കൽ പൊലീസിന് കൈമാറുകയായിരുന്നു. രേഷ്മ ഞാറയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Leave A Comment