ക്രൈം

കുന്ദംകുളത്ത് യുവാവിന് കുത്തേറ്റു

കുന്ദംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം സ്വദേശി രാഹുലിനാണ് (23) കുത്തേറ്റത്.ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. 

പെരുന്നാള്‍ കണ്ട് മടങ്ങിയ രാഹുല്‍ പുലര്‍ച്ചെ പോര്‍ക്കുളം ഹെല്‍ത്ത് സെന്ററിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ സംഘം ഇവര്‍ ഇവിടെ ഇരിക്കുന്നത് ചോദ്യം ചെയ്യുകയും മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ ഇവര്‍ പോകാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ, ബൈക്കിലുണ്ടായിരുന്നവര്‍ കത്തിയെടുത്ത് രാഹുലിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ രാഹുലിനെ ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. കുന്ദം കുളം പൊലീസ് ആശുപത്രിയിലെത്തി രാഹുലിന്റെ മൊഴിയെടുത്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്.

Leave A Comment