കൊടുങ്ങല്ലൂരിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയുടെ മാല കവർന്നു
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മാല കവർന്നു.
എറിയാട് അത്താണി ഒ.എസ് മില്ലിന് സമീപം തിണ്ടിക്കൽ ഫൈസലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഫൈസലിൻ്റെ മകൾ പതിമൂന്ന് വയസ്സുള്ള ഷിഫയുടെ മുക്കാൽ പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.
ജനൽ വഴിയാണ് മോഷ്ടാവ് മാല പൊട്ടിച്ചെടുത്തത്.
പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment