ക്രൈം

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ സംഭവം;ഒന്നാം പ്രതി പോലീസ് പിടിയിൽ

ചാലക്കുടി :ഹര്‍ത്താല്‍  ദിനത്തില്‍  രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒന്നാം പ്രതി  പോലിസിന്‍റെ പിടിയിലായി.തൃശ്ശൂര്‍  ചാവക്കാട്  പുന്ന സ്വദേശി  ഫിറോസിനെയാണ് ചാവക്കാട്  പോലീസ് അറസ്റ്റ് ചെയ്തത്.
രോഗിയുമായി പോയിരുന്ന പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ്  കല്ലേറുണ്ടായത്.
കേസിൽ മറ്റൊരു പ്രതി കമറുദ്ദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Comment