മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ
വരന്തരപ്പിള്ളി : മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ പിടികൂടി. മുപ്ലിയം മൂലേക്കാട്ടിൽ രതീഷിനെയാണ് എസ്എച്ച്ഒ എസ്.ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.നന്തിപുലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 164 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയപ്പെടുത്തി ആറേകാൽ ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.കഴിഞ്ഞ രണ്ട് മാസത്തിനിടെ പല തവണയായിട്ടാണ് ഇയാൾ മുക്കുപണ്ടം പണയപ്പെടുത്തിയത്.പലിശയടക്കാൻ എത്താത്തതിനെ തുടർന്ന് സംശയം തോന്നിയ സ്ഥാപന ഉടമകൾ സ്വർണ്ണം പരിശോധിച്ചു നോക്കിയപ്പോഴാണ് ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇത്തരത്തിൽ മറ്റിടങ്ങളിൽ പ്രതി മുക്കുപണ്ടം പണയപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
Leave A Comment