ക്രൈം

കാറില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു

പുതുക്കാട് : ദേശീയപാത ആമ്പല്ലൂരില്‍ കാറില്‍ കടത്തിയ 20 കിലോ കഞ്ചാവുമായി യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിശ്ശേരി സ്വദേശി എടച്ചാലില്‍ സതീശനെ (40)യാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആമ്പല്ലൂരില്‍ ഹൈവേ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് ചാക്കുകളിലായിട്ടായിരുന്നു കാറില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

പുതുക്കാട് പോലീസും എക്‌സൈസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave A Comment