ക്രൈം

വീട് വാടകയ്ക്കെടുത്ത് മദ്യ നിർമാണം; മൂത്തകുന്നത്ത് വൻ വ്യാജ വിദേശമദ്യ വേട്ട

പറവൂർ : മൂത്ത കുന്നത്ത് വൻ വ്യാജ വിദേശമദ്യ വേട്ട. നോർത്ത് പറവൂർ മൂത്ത കുന്നത്താണ് വിദേശമദ്യം പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് നിന്നുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്.

 മുത്തകുന്നം തറയിൽ കവലയിൽ ഒരു വർഷം മുൻപ് വാടകക്കെടുത്ത വീട്ടിലാണ് മദ്യം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാഷും മറ്റ് ഉപകരണങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 25 ലിറ്ററിൻ്റെ 60 കന്നാസിലാണ് മദ്യം പിടികൂടിയത്. വാവക്കാട് സ്വദേശി ജിൻൻ്റോയാണ് വീട് വാടകയ്കെടുത്തത്. ജിൻൻ്റോ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Leave A Comment