തളിക്കുളം കൊലപാതകം : പ്രതിയുമായി കൊരട്ടിയിൽ തെളിവെടുപ്പ്
കൊരട്ടി : തളിക്കുളത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ പ്രതിയെ കൊരട്ടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തളിക്കുളം നമ്പികടവ് അരവശ്ശേരി നൂര്‍ദ്ദീന്റെ മകള്‍ ഹഷിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫിനെയാണ് പോലീസ് തെളിവെടുപ്പിനായി കെരട്ടിയില്‍ എത്തിച്ചത്
അഞ്ചുദിവസത്തേക്കാണ് അന്വേഷണ സംഘം കൊടുങ്ങല്ലൂര്‍ കോടതിയില്‍ നിന്ന് പ്രതിയയെകസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് ഇരുപതിന് വൈകീട്ട് അഞ്ചരയോടെയാണ് നമ്പിക്കടവിലെ വീട്ടില്‍ വെച്ച് ഹഷിതക്ക് വെട്ടേല്‍ക്കുന്നത്.
പതിനെട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം നമ്പികടവിലെ വീട്ടില്‍ കഴിയുന്നതിനിടെ കാണാനെത്തിയ ഭര്‍ത്താവ്, ഭാര്യ ഹഷിതയെ ബാഗില്‍ കരുതിയിരുന്ന വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഹഷിതയുടെ പിതാവ് നൂര്‍ദ്ദീനും വെട്ടേറ്റിരുന്നു. പിറ്റേ ദിവസം ആശുപത്രിയില്‍ വെച്ച് ഹഷിത മരണപ്പെടുകയായിരുന്നു. കൃത്യത്തിന് ശേഷം പാലപ്പെട്ടി ബീച്ചിലെത്തിയ പ്രതി ബൈക്ക് മോഷ്ടിച്ചതിന് ശേഷം കൊരട്ടിയിലെത്തി ബൈക്ക് ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
Leave A Comment