ക്രൈം

കോട്ടപ്പുറത്ത് യുവാവിനെ ഒരു സംഘം ആക്രമിച്ചു

കൊടുങ്ങല്ലൂർ : കോട്ടപ്പുറം ആംഫി തിയ്യേറ്ററിൽ മക്കളോടൊപ്പം എത്തിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു.
തുരുത്തിപ്പുറം ഒളാട്ടുപുറത്ത് ഗീവർഗീസ് ജോജോ(40)യെയാണ് ആറംഗ സംഘം ആക്രമിച്ചത്.
ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

കുട്ടികളോടൊപ്പം കോട്ടപ്പുറം ആംഫി തിയ്യേറ്ററിൽ എത്തിയതായിരുന്നു ഇയാൾ.പരസ്യമായി അസഭ്യം പറഞ്ഞ ചെറുപ്പക്കാരെ ചോദ്യം ചെയ്ത ഇയാളെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കല്ലുകൊണ്ടുള്ള അടിയേറ്റ് സാരമായി പരിക്കുപറ്റിയ ഗീവർഗീസിനെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave A Comment