പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടി; നാലംഗ സംഘം പിടിയില്‍
കൊച്ചി: പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയ നാൽവർ സംഘം പിടിയിൽ. മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ്, മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ സൂൽഫിക്കർ, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടിൽ രാജൻ, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടൻ വീട്ടിൽ അൻസാർ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്താണ് സംഭവം. സംഘം പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും, പണമടങ്ങുന്ന പഴ്സും തട്ടിയെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ സുൽഫിക്കർ മയക്ക് മരുന്നുൾപ്പടെയുള്ള കേസിലെ പ്രതിയും പെരുമ്പാവൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടയാളുമാണ്. രാജൻ ആക്രമണക്കേസിലെ പ്രതിയാണ്.
Leave A Comment