ക്രൈം

കണ്ണൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മകന്‍ അറസ്റ്റില്‍

കണ്ണൂർ:വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍.ലഹരിക്ക് അടിമയായ നിഖില്‍രാജിനെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്.ഇന്നലെ രാത്രിയാണ് സംഭവം. പട്ടിയുമായി വീട്ടില്‍ വന്ന നിഖില്‍രാജ്, ഇതിനെ ഇവിടെ വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ജാനു ഇതിന് സമ്മതിച്ചില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ, പ്രകോപിതനായ നിഖില്‍രാജു അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കത്തിയെടുത്ത് അമ്മയുടെ രണ്ട് കൈകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉടന്‍ തന്നെ ജാനുവിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ജാനുവിന്റെ പരിക്ക് ഗുരുതരമല്ല. മദ്യപിച്ച്‌ വീട്ടിലെത്തി സാധനസാമഗ്രികള്‍ നിഖില്‍രാജ് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. 

നിഖില്‍രാജ് മുന്‍പും പലതവണ അക്രമാസക്തനായ നിലയില്‍ പെരുമാറിയിട്ടുണ്ടെന്നും അമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രാവിലെ മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായിരുന്നില്ല. നാട്ടുകാര്‍ അടക്കം ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Leave A Comment