ക്രൈം

മാള പള്ളിപ്പെരുനാളിനിടെ കുട്ടിയുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമം, തമിഴ്നാട് സ്വദേശിനി പിടിയിൽ

മാള: മാള ഫൊറോന പള്ളി തിരുനാളിനെത്തിയ ഒന്നര വയസ്സുകാരന്റെ ഒരു പവന്റെ മാല പൊട്ടിച്ച് ഓടിയ തമിഴ് യുവതിയെ പിടികൂടി. പൊള്ളാച്ചി  മാസാനിയമ്മൻ കോവിൽ സ്വദേശിനി  കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിൽ ആയത്. മാളപള്ളിപ്പുറം മൂലൻ ജീജോയുടെ മകൻ ലൂക്കയുടെ കഴുത്തിലെ മാലയാണ് പൊട്ടിച്ചത്. മാള എസ്‌ എച്‌ ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് നഗ്മയെ അറസ്റ്റ് ചെയ്തത്.

Leave A Comment