ക്രൈം

ഹൈവേയിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞ് കണ്ണിൽ മുളക് സ്പ്ലേ ചെയ്ത് ലക്ഷങ്ങൾ കവർന്നു

മലപ്പുറം: സ്‌കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി കണ്ണിൽ മുളക് സ്പ്രേ അടിച്ചു വൻ കവർച്ച നടത്തിയ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് പാലക്കാട് ഹൈവേയിൽ നെടിയിരുപ്പ് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഘം സ്‌കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി വൻ കവർച്ച നടത്തിയത്.

 തൃശൂർ കേന്ദ്രമാക്കി പ്രവ‍ർത്തിക്കുന്ന കവർച്ച സംഘം 9 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ 6 പേരെയാണ് പൊലീസ് പിടികൂടിയത്. കൊടകര സ്വദേശി ബിനു , നെല്ലായി സ്വദേശി ഹരിദാസൻ , നിശാന്ത് , അമ്മാടം സ്വദേശി കളായ കിഴക്കേ കുണ്ടിൽ നവീൻ, ആനക്കാരൻ സുധി എന്നിവരാണ് പൊലീസ് പിടിയിലായത്.

Leave A Comment