ക്രൈം

വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം; ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പെരുമ്പാവൂര്‍:സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വളയന്‍ചിറങ്ങര സ്വദേശി മുണ്ടയ്ക്കല്‍ വീട്ടിൽ ശങ്കറിനെ(37)യാണ് കുന്നത്തുനാട് പൊലീസ്‌ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.  ബിജെപിയുടെ അധ്യാപക സംഘടനയായ (ദേശീയ അധ്യാപക പരിഷത്ത്) എന്‍.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറിയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായ ശങ്കർ. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്‌കൂളിലെ നാലോളം വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ക്ക് മേല്‍ സമ്മർദ്ദം ചെലുത്തി പരാതി നല്‍കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വിവരങ്ങള്‍. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം ചെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകനോട് വിവരം പറഞ്ഞത്. പ്രധാനാധ്യാപകനും മാതാപിതാക്കളും കുന്നത്തുനാട് പൊലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിന് പിന്നാലെ ഒളിവില്‍ പോയ ശങ്കറിനെ വെള്ളിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.

Leave A Comment