ക്രൈം

വയോധികരുടെ മാല കവർച്ച ചെയ്ത പ്രതികൾ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം  ഭാഗങ്ങളിലെ  വയോധികരുടെ മാല കവർച്ച ചെയ്ത  പ്രതികൾ അറസ്റ്റിൽ. വയോധികരായ സ്ത്രീകളെ നിരീക്ഷിച്ച്  ഇരുചക്രവാഹനത്തിലെത്തി മാല കവർച്ചചെയ്ത കേസുകളിലെ പ്രതികളായ വടക്കേകാട് കണ്ടേങ്ങാട്ടു വീട്ടിൽ കിരൺ (30), ഗുരുവായൂർ പുത്തൻപള്ളി സ്വദേശി പനക്കൽ വീട്ടിൽ എഡ്വിൻ മാത്യു (29) എന്നിവരെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കുന്നംകുളം പോലീസും , ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത് .

കിരൺ മുൻപും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്.  പ്രായമായ വനിതകളെ  കേന്ദ്രികരിച്ചാണ്  പ്രതികൾ മോഷണം നടത്തിവന്നിരുന്നത്. മോഷണം നടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ രെജിസ്ട്രേഷൻ നമ്പറുകളിൽ മാറ്റങ്ങൾ വരുത്തി ആണ് പ്രതികൾ സഞ്ചരിച്ചിരുന്നത്.
 
കുന്നംകുളം പോലീസ് സ്റ്റേഷൻ  ഹൗസ് ഓഫീസർ യൂ കെ ഷാജഹാന്റെ നേതൃത്വത്തിൽ  എസ്ഐ   മാരായ രാജീവ് പി .ആർ ,  ഷക്കിർ അഹമ്മദ് , നിധിൻ.  , തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍,  സിപിഒമാര്എ‍ ന്നിവരും അന്വേഷണ സംഘത്തില്‍  ഉണ്ടായിരുന്നു.

Leave A Comment