അനധികൃത പുകയില ഉത്പന്നങ്ങൾ പിടികൂടി
മാള : ക്രിസ്തുമസ്- പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കൊടുങ്ങല്ലൂർ എക്‌സൈസ് അനധികൃത പുകയില ഉത്പന്നങ്ങൾ പിടികൂടി. മാളപള്ളിപ്പുറം ചെന്തുരുത്തിൽ വീട്ടിൽ സുബ്രഹ്മണ്യനെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഷാംനാഥന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മാള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തും, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കുന്നതിനായുള്ള ഓപ്പറേഷൻ സ്റ്റുഡന്റ്ന്റെ ഭാഗമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി, സിവിൽ എക്‌സൈസ് ഓഫീസർ ശോബിത്ത്.ഒ.ബി എന്നിവരും ഉണ്ടായിരുന്നു.
Leave A Comment