ക്രൈം

മാളയിലെ കൊലപാതകം: കുത്തിയത് കത്തികൊണ്ടെന്ന് ഫോറൻസിക് സംഘം

മാള : വലിയ പറമ്പിൽ യുവാവ് കുത്തേറ്റുമരിച്ച സ്ഥലം  ഫോറൻസിക് സംഘം വിദഗ്ധപരിശോധനനടത്തി.പ്രതി ബിനോയിയുടെ മൊഴിയിൽ ആദ്യം സ്ക്രൂഡ്രൈവർകൊണ്ടാണ് കുത്തിയത് എന്ന് പറഞ്ഞിരുന്നുവെങ്കിലും ഫോറൻസിക് സംഘത്തിന്റെ വിദഗ്ധപരിശോധനയുടെ അടിസ്ഥാനത്തിൽ കത്തികൊണ്ടാണ് മിഥുന്റെ  വയറിലും, കഴുത്തിലും കുത്തിയതെന്നു കണ്ടെത്തി. മിഥുനെ കുത്തൻ ഉപയോഗിച്ച കത്തി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പാർക്ക്‌ ചെയ്തിരുന്ന പ്രതി ബിനോയിയുടെ ഓട്ടോറിക്ഷയിൽ നിന്നും മാള എസ്. എച്ച്. ഓ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് സംഘം കണ്ടെത്തി.

മുരിങ്ങൂർ സ്വദേശിയായ താമരശ്ശേരി വീട്ടിൽ മിഥുൻ (27) ആണ് മാള വലിയപറമ്പ് ജംഗ്ഷനിൽ വെച്ചു കുത്തേറ്റത്. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകൾ ഉണ്ടായിരുന്നു. 


തൃശ്ശൂരിൽ നിന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തൃശ്ശൂർ  റൂറൽ എസ്. പി.ഐശ്വര്യ ദോഗ്ര, ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. ബാബു കെ തോമസ്,എന്നിവർ കൊലപാതകം നടന്ന സ്ഥലം പരിശോധന നടത്തി.

Leave A Comment