യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം കവർന്നയാൾ പിടിയിൽ
ഇരിങ്ങാലക്കുട: യുവതിയെ പീഡിപ്പിച്ചു 90 ലക്ഷം കവർന്നയാൾ പിടിയിൽ. ഓണ്‍ലൈൻ ആയി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുകൊടുക്കുന്ന സമയം യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പല പ്രാവശ്യമായി യുവതിയിൽ നിന്ന് 90 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു.
കണ്ണൂർ മട്ടന്നൂർ സ്വദേശി അവുക്കുഴിയിൽ നിയാസ് (28) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്.
സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ എസ്ഐ ഷാജൻ, എഎസ്ഐ സുധാകരൻ, പോലീസ് ഓഫീസർമാരായ മെഹ്രുന്നിസ, രാഹുൽ എന്നിവർ ഉണ്ടായിരുന്നു. പ്രതിക്കെതിരെ അയൽ ജില്ലകളിലും സമാനമായ തട്ടിപ്പുകേസുകൾ നിലവിൽ ഉണ്ട്.
Leave A Comment