കൊടകരയിൽ വീടിൻ്റെ വാതിൽ തകർത്ത് മോഷണം; അഞ്ചു പവൻ സ്വർണ്ണം കവർന്നു
കൊടകര: കൊടകരയിൽ വീടിൻ്റെ വാതിൽ തകർത്ത് മോഷണം. കൊടകര പുത്തുകാവ് തൊമ്മന ജോബിയുടെ വീട്ടിലാണ് ഞായറാഴ്ച്ച രാത്രിയിൽ മോഷണം നടന്നത് .വീടിൻ്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത് .ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടാവ് കൊണ്ടുപോയി.മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. തിങ്കളാഴ്ച രാവിലെ ജോബിയുടെ പിതാവാണ് വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. ഉടനെ കൊടകര പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിരലടയാള വിദഗ്ധരും, ഡോഗ് സ്കോഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.
Leave A Comment