വാഹന പരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസുകാർ; അറസ്റ്റ്
ചെന്നൈ:വാഹന പരിശോധനയ്ക്കിടെ 23കാരിയെ ബലാത്സംഗം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥർ. തിരുവണ്ണാമലയിൽ ആണ് നടുക്കുന്ന സംഭവം. അമ്മയുടെ മുന്നിൽ വച്ചായിരുന്നു ക്രൂര പീഡനം. ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.സെപ്റ്റംബർ 30ന് പുലർച്ചെ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ അമ്മയും മകളും സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന അമ്മ ഉപദ്രവിക്കരുതെന്നു നിരന്തരം അപേക്ഷിച്ചിട്ടും പൊലീസുകാർ കേട്ടില്ല.
പൊലീസുകാർ ബലാത്സംഗത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 4 മണിയോടെ ഇവരെ പ്രദേശവാസികൾ കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Leave A Comment