ഇസ്രായേലിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ
വരന്തരപ്പിള്ളി:ഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റുചെയ്തു. അടൂരില്‍ നേച്ചര്‍ ഓഫ് പാരഡൈസ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അടൂര്‍, പാറക്കൂട്ടം അമ്പനാട്ടുവീട്ടില്‍ സൈമണ്‍ (42) ആണ് അറസ്റ്റിലായത്. വരന്തരപ്പിള്ളിയില്‍ അഞ്ച് പേരില്‍ നിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ആണ് ഇയാളെ പോലിസ് പിടുകൂടിയത്. ഇസ്രായേലിലേക്കുള്ള വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമണ്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. പത്ര പരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. പ്രതിയെ ഇന്നലെ വൈകീട്ട് ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കി. എസ്ഐമാരായ എ.വി. ലാലു, രഘു, സീനിയര്‍ സിപിഒ ഷാജു തോമസ് എന്നിവര്‍ ചേര്‍ന്നാണ് അടൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്
Leave A Comment