ക്രൈം

ചേലൂരില്‍ പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം

ചേലൂർ:പൂട്ടി കിടന്ന വീട് കുത്തിതുറന്ന് മോഷണം. ചേലൂര്‍ കെ എസ് പാര്‍ക്കിന് സമീപം ചേറംപറമ്പില്‍ ഭാഗ്യരാജന്റെ വീട്ടിലാണ് മോഷണം നടന്നത്.ഇന്ന് പുലര്‍ച്ചേയോടെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ വീടിന്റെ പുറകിലെ വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയത് . 20000 രൂപയോളം നഷ്ടപെട്ടിട്ടുള്ളതായാണ് നിഗമനം.വീട്ടുക്കാര്‍ കുളു മണാലി വിനോദയാത്രയ്ക്കായി പോയിരുക്കുകയായിരുന്നു. ബന്ധു രാവിലെ വീട്ടിലെ ചെടികള്‍ നനയ്ക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീട്ടിലുണ്ടായിരുന്ന വളര്‍ത്ത് നായയെ ടെക്ക് കെയര്‍ സെന്ററില്‍ ആക്കുകയും ചെയ്തു.

 രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ വീട്ടിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിലെ സി സി ടി വികള്‍ മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു. വീട്ടില്‍ വിലപിടിപ്പുള്ള ഇലട്രോക്ണിക്‌സ് ഉപകരണങ്ങളും വലിയ തോതിലുള്ള കോയിന്‍ കളക്ഷനും ഉണ്ടായിരിന്നിട്ടും മോഷ്ടക്കള്‍ അതൊന്നും എടുത്തിട്ടില്ല. എങ്കില്ലും വീട്ടിലുണ്ടായിരുന്ന വിലകൂടിയ വിദേശ മദ്യം എടുത്ത് കിണറിന് സമീപമിരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മോഷണ ശേഷം പോകുന്നതിന് മുന്‍പ് മോഷ്ടാക്കള്‍ വീടിന് പുറത്തായി മലമൂത്ര വിസര്‍ജ്ജനവും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave A Comment