ക്രൈം

കൊടുങ്ങല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട,500 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് പിടിയില്‍

കൊടുങ്ങല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട,500 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍ .അന്തിക്കാട് ഇക്കണ്ടപറമ്പിൽ സുനിലിനെയാണ്  ആണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.തുടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് 800 ലിറ്റര്‍ സ്പിരിറ്റ്. 

കൊടുങ്ങല്ലൂർ  കോട്ടപ്പുറം ബൈ പാസിൽ  തൃശ്ശൂർ റൂറൽ ജില്ലാ ഡാന്‍സാഫ്  ടീമും കൊടുങ്ങല്ലൂർ പോലീസും ചേർന്ന്  നടത്തിയ പരിശോധനയില്‍ ആണ്  കാറിൽ കടത്തുകയായിരുന്ന 500 ലിറ്ററോളം സ്പിരിട്ടുമായിസുനിലിനെ   പിടികൂടിയത്.  തുടരന്വേഷണത്തിൽ ഇയാള്‍  സ്പിരിറ്റ് കൊണ്ടുവന്ന എറണാകുളം റൂറൽ ജില്ല പരിധിയിൽ വരുന്ന ആലുവ അശോകപുരത്തുള്ള ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 800 ലിറ്ററോളം സ്പിരിറ്റ് കണ്ടെടുത്ത് എറണാകുളം റൂറൽ പോലീസിന് കൈമാറി.

 ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി  ഷാജ് ജോസിൻ്റെ നേതൃത്വത്തിൽ  ഇൻസ്പെക്ടർ  ബി.കെ. അരുൺ , കൊടുങ്ങല്ലൂർ ഐ.എസ്എച്ച് ഓ     ബൈജു,
എസിഐ  സ്റ്റീഫൻ വി.ജി, ഡാന്‍സാഫ് ടീം അംഗങ്ങളായ ജയകൃഷ്ണൻ., ജോബ്.,സൂരജ്.. ദേവ്, ലിജു ഇയാനി, മിഥുൻആര്‍  കൃഷ്ണ,ഷറഫുദ്ദീൻ, മാനുവൽ , കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്ഐ  മാരായ അജിത് , ഹരോൾഡ് ജോർജ്, സുരേഷ് ലവൻ,  എഎസ്ഐ   മുഹമ്മദ് സിയാദ്, എസ്സിപിഓ  ജോസഫ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
 
തൃശ്ശൂർ റൂറൽ ജില്ലയിലെ തീരദേശ മേഖലകളിൽ കള്ള് ഷാപ്പുകളിൽ കള്ളിൽ ചേർക്കുന്നതിനും, വിദേശ മദ്യത്തിൻ്റെ സെക്കൻ്റ് സ് നിർമ്മാണത്തിനുമായി സ്പിരിറ്റ് കടത്തിക്കൊണ്ടു വരുന്നുണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം   ഡാന്‍സാഫ്   ടീം ആഴ്ചകളായി നടത്തിവന്ന രഹസ്യാന്വേഷണത്തിനെതുടർന്നാണ്  പ്രതിയെ പിടികൂടാൻ സാധിച്ചത്.

പിടിയിലായ പ്രതിക്ക് മുൻപ് എറണാകുളം റൂറൽ ജില്ലയിലെ ഏലൂർ പോലീസ് സ്റ്റേഷനിലും തൃശ്ശൂർ റൂറൽ ജില്ലയിലെ ചാലക്കുടി പോലീസ് സ്റ്റേഷനിലും സ്പിരിറ്റ് കേസ് നിലവിൽ ഉണ്ട്.പിടിച്ചെടുത്ത സ്പിരിട്ടിൻ്റെ ഉറവിടവും ഇത് ആർക്ക് വേണ്ടിയാണ് കൊണ്ടു വന്നതെന്നും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവരെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Leave A Comment