പൊലീസ് സ്റ്റേഷനിൽ കയറി എഎസ്ഐയുടെ തല ഇടിച്ചു പൊട്ടിച്ചു, പ്രതികൾ കസ്റ്റഡിയിൽ
എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടംഗ സംഘം പൊലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐയുടെ തല ഇവര്‍ ഇടിച്ചുപൊട്ടിച്ചു.
മെഡിക്കല്‍ ലീവിലുള്ള പട്ടാളക്കാരനും സഹോദരനും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave A Comment