വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മേക്കടമ്പ് തെക്കുവിള അനില്‍കുമാര്‍ (49) നെയാണ് അറസ്റ്റ് ചെയ്തത്. കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒഡീലിയ ഇന്റര്‍നാഷണല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന വഴിയാണ് തട്ടിപ്പ് നടത്തിയത്.
വിദേശത്തേക്ക് വര്‍ക്ക് പെര്‍മിറ്റും വിസയും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങളാണ് ഇയാള്‍ വാങ്ങിയത്. ജോലി ലഭിക്കാതായതോടെ സ്ഥാപനത്തിലെത്തിയ പരാതിക്കാര്‍ക്ക് വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കി പ്രതി കബളിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ ആറോളം കേസുകള്‍ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കടവന്ത്ര ഇന്‍സ്പെക്ടര്‍ മനുരാജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എഎസ്ഐ സനീഷ്, സിപിഒമാരായ രതീഷ്, ഹരികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Leave A Comment