ക്രൈം

എടവിലങ് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി

എടവിലങ്:എടവിലങ്  പഞ്ചായത്ത് ഓഫീസിന്  സമീപത്ത് നിന്ന്  കഞ്ചാവ് ചെടികൾ എക്‌സൈസ് കണ്ടെത്തി.  37 ഉം 17ഉം സെന്റീമീറ്റർ നീളം വരുന്ന  കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
സി സി ടി വി  ക്യാമറ കേന്ദ്രീകരിച്ചുള്ള അന്വേഷണം
ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി, ഇന്റലിജൻസ് ഓഫീസർ സുനിൽ കുമാർ.പി.ആർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ അഫ്സൽ.എസ്, രിഹാസ്.എ.എസ് എന്നിവരും ഉണ്ടായിരുന്നു.

Leave A Comment