ക്രൈം

പള്ളിയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ:സെൻറ് തോമസ് പള്ളിയുടെ പൂട്ട് തകർത്ത് നേർച്ചപ്പെട്ടിയിൽ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ.  അടിമാലി ചക്കിയങ്കൽ പത്മനാഭൻ (63) ആണ് പിടിയിലായത്.   
തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ കേസിൽ പൊൻകുന്നം സബ്ബ് ജയിലിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി കൊലപാതകം അടക്കം നാൽപതോളം കളവ് കേസ്സിലെ പ്രതിയാണ്. 

ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഹരോൾഡ് ജോർജ്ജ്, രവികുമാർ, ജെയ്സൻ, സി.പി.ഒ രാജൻ എന്നിവർ അന്വേഷണ  സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment