തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്; പ്രതി പിടിയിൽ
അങ്കമാലി: കെഎസ്ആർടിസി കാന്റീനിൽ അതിക്രമിച്ചുകയറി ഉടമയുടെ മകനേയും ജീവനക്കാരനായ അതിഥിത്തൊഴിലാളിയേയും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വേങ്ങൂർ അംബേദ്കർ കോളനിയിൽ ആനക്കുടി വീട്ടിൽ ബിബിൽ ബാബുവിനെ (24) യാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
നഷ്മാൽ, അർമാൻ എന്നിവർക്കാണ് പരിക്കേറ്റത്. കാന്റീനിലെ ജഗ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയെ പോലീസ് ഉടനെ പിടികൂടി.ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐ കെ.പ്രദീപ്, എഎസ്ഐമാരായ എം.ഡി. ആന്റു, റെജിമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment