എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: കടവന്ത്രയിലെ ഹോട്ടലില്‍ നിന്ന് എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി. നായരമ്പലം കുടുങ്ങാശേരി അറക്കല്‍ വീട്ടില്‍ അജു ജോസഫ് (24), ചേര്‍ത്തല എഴുപുന്ന കരുമാഞ്ചേരി പുതിയകുളങ്ങറ വീട്ടില്‍ അമല്‍ ജോസ് ആന്റണി (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 2.4 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു. ഡിസിപി എസ്.ശശിധരന്റെ നിര്‍ദേശ പ്രകാരം കടവന്ത്ര പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Leave A Comment